Advertisment

ബെംഗളൂരുവിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടേ കാർ ഇരുചക്രവാഹനത്തിലിടിച്ച് ബിജെപി പ്രവർത്തകൻ മരിച്ചു

മറുവശത്ത് നിന്ന് വന്ന ഒരു ബസ് മുകളിലൂടെ പാഞ്ഞുകയറി, സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർക്കും ബസ് ഡ്രൈവർക്കും എതിരെ ഐപിസി സെക്ഷൻ 304, 283 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
BJP worker died collides with Union Minister's car

ബെംഗളൂരു; ബെംഗളൂരുവിൽ ഡ്രൈവർ അശ്രദ്ധമായി തുറന്ന കാറിൻ്റെ ഡോറിൽ ഇരുചക്രവാഹനമിടിച്ച് ബിജെപി പ്രവർത്തകൻ മരിച്ചു. പ്രദേശത്ത് പ്രചാരണത്തിനെത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ദ്‌ലാജെയുടേതായിരുന്നു കാർ. കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വീണ ബിജെപി പ്രവർത്തകനായ പ്രകാശിനെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Advertisment

തിങ്കളാഴ്ച ഉച്ചയോടെ കെആർ പുരം മേഖലയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ കരന്ദ്‌ലാജെ പ്രദേശത്ത് ഒരു റാലിയിൽ പ്രചാരണം നടത്തുകയായിരുന്നു.

അപകടം നടക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നില്ല. മറുവശത്ത് നിന്ന് വാഹനം വരുന്നത് കാണാതെ മന്ത്രിയുടെ ഡ്രൈവർ വാഹനത്തിൻ്റെ വാതിൽ തുറന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പ്രകാശ് (63) തുറന്ന വാതിലുമായി കൂട്ടിയിടിച്ച് റോഡിൽ വീഴുകയായിരുന്നു.

ഈ നിമിഷം, മറുവശത്ത് നിന്ന് വന്ന ഒരു ബസ് മുകളിലൂടെ പാഞ്ഞുകയറി, സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർക്കും ബസ് ഡ്രൈവർക്കും എതിരെ ഐപിസി സെക്ഷൻ 304, 283 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

"ഞങ്ങളുടെ പ്രവർത്തകനായ പ്രകാശിന് ഒരു അപകടം സംഭവിച്ചു, ഞങ്ങൾ റാലിക്ക് മുൻവശത്ത് പോയതായിരുന്നു. കാർ റോഡിൻ്റെ അറ്റത്ത് പാർക്ക് ചെയ്തു. പ്രകാശ് വന്ന് കാറിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ഒരു ബസ് പ്രകാശിൻ്റെ മുകളിലൂടെ പാഞ്ഞു കയറി." മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശോഭ കരന്ദ്‌ലാജെ പറഞ്ഞു,

പ്രകാശിൻ്റെ പോസ്റ്റ്‌മോർട്ടം എത്രയും വേഗം നടത്തണമെന്ന് പോലീസ് വകുപ്പിനും ഡോക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

"ഇത് ഞങ്ങൾക്ക് വളരെയധികം സങ്കടം വരുത്തിവെച്ച സംഭവമാണ്. ഞങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്, അവർക്ക് ആവശ്യമായ നഷ്ടപരിഹാരം  നൽകും," ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

Advertisment