Advertisment

കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൂന്ന് പേരും മംഗളൂരു ബെൽത്തങ്ങാടി സ്വദേശികളാണെന്ന് പോലീസ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
kerala police1

മംഗളൂരു: കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൂന്ന് പേരും മംഗളൂരുവിലെ ബെൽത്തങ്ങാടി സ്വദേശികളാണെന്ന് പോലീസ്. ജില്ലാ ആസ്ഥാനമായ തുമകുരു നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള കുച്ചാങ്കി ഗ്രാമത്തിലെ തടാകത്തറയിൽ കത്തിക്കരിഞ്ഞ കാറിലാണ് മൃതദേഹങ്ങൾ വെള്ളിയാഴ്ച കണ്ടെത്തിയത്. 

Advertisment

അന്വേഷണ സംഘത്തിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിന് പിന്നിലുള്ള സംഘത്തെ പിടികൂടുമെന്നും തുമകുരു പോലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു.

കർണാടകയിലെ മംഗളൂരു ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്, ഉടൻ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും എസ്പി പിടിഐയോട് പറഞ്ഞു. 

നിധി വിൽക്കാനെന്ന വ്യാജേനയാണ് പ്രതികൾ മൂവരെയും കബളിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി മൃതദേഹം തുമകുരുവിൽ കൊണ്ടുവന്ന് കത്തിച്ചതാകാമെന്നും ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിധി  ലഭിക്കുമെന്ന് കബളിപ്പിച്ചതോടെയാവാം കൊല്ലപ്പെട്ടവർ പണവുമായി സ്ഥലത്തെത്തിയത്. പിന്നീട് പ്രതികൾ അവരെ കൊലപ്പെടുത്തുകയും പണം കൊള്ളയടിക്കുകയും വാഹനത്തോടൊപ്പം മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു. സ്രോതസ്സുകൾ പ്രകാരം, കുറഞ്ഞത് ആറ് പേരെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 

Advertisment