Advertisment

ലൈംഗികാതിക്രമക്കേസ്: കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററിന് ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

New Update
Choreographer Jani Master granted bail

തെലങ്കാന:  ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററിന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Advertisment

ദേശീയ അവാര്‍ഡ് ജേതാവായ ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു യുവതിയാണ്.

ബംഗളൂരുവില്‍ വച്ച് സൈബരാബാദ് പോലീസ് കഴിഞ്ഞ മാസമാണ് ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഔട്ട്ഡോര്‍ ഷൂട്ടിംഗിനിടെ ജാനി മാസ്റ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സൈബറാബാദ് പോലീസ് കേസെടുത്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ റായ്ദുര്‍ഗം പോലീസ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസ് നര്‍സിംഗി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതിനിടെ, ജാനി മാസ്റ്ററിനെതിരായ ലൈംഗികാരോപണത്തില്‍ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അന്വേഷണം ആരംഭിച്ചിരുന്നു.

 

Advertisment