Advertisment

കോവിഡ് കാലത്തെ ക്രമക്കേടുകൾ ; അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ കർണാടക സർക്കാർ തീരുമാനം

ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക.

New Update
 sidharamayya  Untitledsum

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിലെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ കർണാടക സർക്കാർ തീരുമാനം.

Advertisment

ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക.

 ബിജെപി സർക്കാർ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.

കോടികളുടെ അഴിമതി നടന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും നിയമ - പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തിയശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ വീണ്ടും റിപ്പോർട്ട് സമർപ്പിക്കുമെന്നും സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഇടക്കാല റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Advertisment