Advertisment

'ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് ഭ്രമം സഹിക്കാനാവുന്നില്ല'; മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

New Update
ടിക് ടോക്കിനേയും സ്‌നാപ് ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രം

കർണാടക: കർണാടകയിലെ ഹനുരു ഏരിയയില്‍ ഇൻസ്റ്റഗ്രാം റീലുകളോടുള്ള ഭാര്യയുടെ ഭ്രമത്തില്‍ മനംനൊന്ത് 34 കാരൻ ആത്മഹത്യ ചെയ്തു. 

Advertisment

ഭാര്യയുടെ റീൽസ് അഭിനിവേശത്തോട് കുമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുമാറിന്റെ വാക്കുകൾ അവഗണിച്ച് ഭാര്യ വീണ്ടും റീൽസുകൾ എടുക്കുന്നത് തുടര്‍ന്നു. ഇത്‌ ദമ്പതികൾ തമ്മിലുള്ള വഴക്കിന് കാരണമാവുകയും അത് ആത്മഹത്യയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

 സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

 

Advertisment