Advertisment

എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ ആസ്തി; കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍

എച്ച്ഡി കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ കൂടിയായ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
kumara swamy mUntitled.jpg

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisment

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ കൂടിയായ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്.

കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്.

കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷത്തിന്റെ വജ്രവും ഉണ്ട്. 37. 48 കോടിയുടെ കൃഷി ഭൂമിയും ഉണ്ട്. 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യ കെട്ടിടങ്ങളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Advertisment