Advertisment

സഹപാഠിക്ക് മോശം സന്ദേശം അയച്ചു; മനോവിഷമത്താല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, അധ്യാപകന്‍ അറസ്റ്റില്‍

New Update
577777

മംഗളൂരു: തന്നെക്കുറിച്ച് അധ്യാപകന്‍ സഹപാഠിക്ക് അപമാനകരമായ സന്ദേശം അയച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

വിഷം കഴിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി ഏഴിന് മംഗളൂരുവിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്.

ചിത്രകലാ അധ്യാപകന്‍ ആണ് പെണ്‍കുട്ടിയെക്കുറിച്ച് മോശം സഹപാഠിക്ക് മോശം സന്ദേശം അയച്ചത്. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Advertisment