Advertisment

ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സം​ഗം ചെയ്ത കൊലപ്പെടുത്തി: 26കാരൻ പിടിയിൽ

യുവതിയെ പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു

New Update
1432000-crime-sen

ബം​ഗളൂരു: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സം​ഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരൻ പിടിയിൽ. കർണാടകയിൽ വിജയനാ​ഗര ജില്ലയിലാണ് സംഭവം. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്.

Advertisment

ടിപ്പെഹള്ളി-അബ്ബനഹള്ളി പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പൊലീസിൽ പരാതി നൽകുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രദേശത്തെ കാട്ടിലെത്തിച്ച പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Advertisment