Advertisment

രാമേശ്വരം കഫേ സ്‌ഫോടനം: അക്രമി വന്നിറങ്ങിയത് ബസില്‍?, അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

New Update
1nia

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്.

Advertisment

നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. അതിനിടെ അക്രമി കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണ് ബംഗളൂരുവിലെ കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാമേശ്വരം കഫേ സിഇഒ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടു.

Advertisment