New Update
/sathyam/media/media_files/aZhLWoagXEnFei4x7C1x.jpg)
ബംഗലൂരു: മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ ഐസിയുവില്‍. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ബംഗലൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണയുടെ ആരോഗ്യനില മോശമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
Advertisment
92 കാരനായ കൃഷ്ണ ഐസിയുവിലാണെന്നും, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ നല്‍കിവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം ആദ്യം മുതല്‍ എസ്എം കൃഷ്ണ ചികിത്സയിലാണ്. ഇന്നലെ നില വഷളായപ്പോഴാണ് ഐസിയുവിലേക്ക് മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us