ഫിറോസ് ജഹാംഗീറിന്റെ മകന്‍ രാജീവ് ജഹാംഗീറും രാജീവ് ജഹാംഗീറിന്റെ മകന്‍ രാഹുല്‍ ജഹാംഗീറും ആയിരിക്കണം: രാഹുല്‍ ഗാന്ധി തന്റെ ജാതിയും മതവും എന്താണെന്ന് വ്യക്തമാക്കണം, ജാതി സര്‍വേയുടെ പേരില്‍ പിന്നാക്കക്കാരെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തെലങ്കാന ബിജെപി എംഎല്‍എ; പ്രതികരിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ആരാണ്? ഫിറോസ് ജഹാംഗീര്‍ ഗാന്ധി. രാഹുല്‍ ഫിറോസ് ജഹാംഗീറിന്റെ ചെറുമകനാണ്

New Update
Telangana BJP MLA questions Rahul Gandhi's religion

ബംഗളൂരു:  ജാതി സര്‍വേയുടെ പേരില്‍ പിന്നാക്കക്കാരെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തെലങ്കാന ബിജെപി എംഎല്‍എ എ മഹേശ്വര് റെഡ്ഡി. രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും ഏതാണെന്നും എംഎല്‍എ ചോദ്യം ചെയ്തു.

Advertisment

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ മഹേശ്വര് റെഡ്ഡിക്ക് രാഹുല്‍ ഗാന്ധിയുടെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നോ എന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് ബി മഹേഷ് കുമാര്‍ ഗൗഡ് ചോദിച്ചു.

ജാതി സെന്‍സസിനെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും ആദ്യം അറിയണമെന്നാണ് മഹേശ്വര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ധാരണയെക്കുറിച്ചും അദ്ദേഹം ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ആരാണ്? ഫിറോസ് ജഹാംഗീര്‍ ഗാന്ധി. രാഹുല്‍ ഫിറോസ് ജഹാംഗീറിന്റെ ചെറുമകനാണ്. ഹിന്ദു പാരമ്പര്യത്തില്‍ അച്ഛന് മുത്തച്ഛന്റെ ജാതിയും മകന് അച്ഛന്റെ ജാതിയുമാണ് ലഭിക്കുന്നതെന്ന് ബിജെപി എംഎല്‍എ പറഞ്ഞു.

എന്റെ അഭിപ്രായത്തില്‍ ഫിറോസ് ജഹാംഗീറിന്റെ മകന്‍ രാജീവ് ജഹാംഗീറും രാജീവ് ജഹാംഗീറിന്റെ മകന്‍ രാഹുല്‍ ജഹാംഗീറും ആയിരിക്കണം. രാഹുല്‍ തന്റെ ജാതിയും മതവും എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ വിഷയത്തില്‍ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കര്‍ണാടകയില്‍ പോലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടിയ മഹേശ്വര് റെഡ്ഡി, തന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തനിക്കെതിരെയും കേസെടുത്തേക്കാമെന്നും കേസിനെ ഭയപ്പെടുന്നില്ലെന്നും അവകാശപ്പെട്ടു.

Advertisment