എമ്പുരാന്‍ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. കര്‍ഷക സംഘടനകളുടെ പ്രതിഷേധം സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച്. ഗോകുലം ഗോപാലന്റെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധം

New Update
a

ചെന്നൈ: എമ്പുരാന്‍ സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. 

Advertisment

സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.


പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. 


പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധിച്ചു

ഡാമിനെക്കുറിച്ചുളള സീനുകള്‍ ഒഴിവാക്കാത്ത പക്ഷം തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

Advertisment