New Update
/sathyam/media/media_files/PkkQ5q6o9yroPy8vDDsG.jpg)
വയനാട്: കേരളത്തിന് ദുരന്തമുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ആവർത്തിച്ച് അമിത് ഷാ. ദുരന്തം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എൻഡിആർഎഫിനെ വിന്യസിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Advertisment
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തിൽ മോദി സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവുമായി നിലകൊള്ളുന്നു. കഴിഞ്ഞ പത്ത് വർഷമായി, ഇത്രയും വലിയ ദുരന്തങ്ങളെ നേരിടാൻ അത്യാധുനിക മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദുരന്തങ്ങളിൽ ആളപായമില്ല എന്ന ലക്ഷ്യം കൈവരിക്കുമെന്ന മോദിജിയുടെ പ്രതിജ്ഞ പിന്തുടർന്ന് കേരള സർക്കാരിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എൻഡിആർഎഫിനെ വിന്യസിച്ചിരുന്നു.