/sathyam/media/media_files/2026/01/21/dma-christmas-new-year-celebrations-2026-01-21-17-46-12.jpg)
ന്യൂ ഡൽഹി: ഡിഎംഎ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ മഹിപാൽപൂരിലെ ഡിഎംഎ ഓഫീസ് അങ്കണത്തിൽ അരങ്ങേറി.
ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ സെക്രട്ടറി കെ വി ജഗദീശൻ, ട്രെഷറർ കെ എം ദിലീപ്, ഇൻ്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, അഡ്വ കെ വി ഗോപി, വനിതാ വിഭാഗം കൺവീനർ രത്‌നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/21/dma-christmas-new-year-celebrations-2-2026-01-21-17-47-33.jpg)
ചടങ്ങിൽ ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു. തുടർന്ന് കേന്ദ്രക്കമ്മിറ്റി നടത്തിയ 'ശാന്ത രാത്രി പുതു രാത്രി' എന്ന ക്രിസ്തുമസ്-പുതുവത്സരാഘോഷ പരിപാടികളിൽ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയിൽ നിന്നും സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ച ടീം അംഗങ്ങളെ ആദരിച്ചു.
ക്രിസ്തുമസ് ഗാനാലാപനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷ രാവിനു മിഴിവേകി. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us