ഡിഎംഎ മെഹ്റോളി ഏരിയക്ക് പുതിയ സാരഥികൾ

author-image
പി.എന്‍ ഷാജി
New Update
dma office bararers

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മെഹ്റോളി ഏരിയയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മെഹ്റോളി ഒന്നാം വാർഡിലെ ഡിഎംഎയുടെ ഏരിയ ഓഫീസിലായിരുന്നു വാർഷിക പൊതുയോഗം നടന്നത്.

Advertisment

ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ സെക്രട്ടറി ടി വി ലക്ഷ്‌മണൻ, ട്രഷറർ ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

dma office barerers-2

കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ടി വി സജിൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സന്ധ്യാ അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാജു യോഹന്നാൻ ആയിരുന്നു റിട്ടേണിങ് ഓഫിസർ.

പുതിയ ഭാരവാഹികളായി ചെയർമാൻ  ഡോ കെ പി ഹരീന്ദ്രൻ ആചാരി, വൈസ് ചെയർമാൻ എസ് പദ്‌മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള,  ട്രഷറർ ജേക്കബ് മാത്യു, ജോയിന്റ് ട്രഷറർ ബിജു ബേബി, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ സുഷമാ ലക്ഷ്‌മണൻ, പ്രസന്ന രാജൻ, യുവജന വിഭാഗം കൺവീനർ ആശിഷ് സന്തോഷ്, യുവജന വിഭാഗം ജോയിന്റ് കൺവീനർമാർ മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്‌മി മോഹൻ എന്നിവരെയും തെരെഞ്ഞെടുത്തു.

dma office barerers-3

കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി സുബു വാസുദേവൻ, ശ്രീലേഖാ സോമൻ, ഷീനാ മെറിൻ ജോയ്, ടി വി സഞ്ജിത്, മാത്യു കുര്യൻ, കെ ജി അശോക് കുമാർ, എം ആർ രജീഷ്, സന്ധ്യാ അശോക്, എം ജി സന്തോഷ് കുമാർ, കെ പി ഹർഷാ, ജെ ചന്ദ്രബോസ്, രശ്‌മിമോൾ രാധാകൃഷ്‌ണൻ, എൻ രാജേന്ദ്രൻ, ടി കെ അനിൽ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment