/sathyam/media/media_files/2024/11/12/F2CA0EU0XdX6FGI7G081.jpg)
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 27-ാമത് വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച (1201 കുംഭം 3) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അരങ്ങേറും. മഹാ ഗണപതി ഹോമത്തോടെ മഹോത്സവ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 4:30-ന് നിർമ്മാല്യ ദർശനം, 7 മണി മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും നടക്കും. 8:30-ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നിയുമായി എഴുന്നെള്ളത്ത്. തുടർന്ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും.
9:30-നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് നിർമ്മാല്യം മ്യൂസിക്, ഡൽഹി അവതരിപ്പിക്കുന്ന ഭജന ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കും. ഉച്ചക്ക് 12-ന് കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജ, 12:15-ന് അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക.
ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്ത ജനങ്ങൾ എത്തിച്ചേരും.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമാണ്. പൊങ്കാല കൂപ്പണുകൾക്കും വഴിപാടുകൾ ബുക്കു ചെയ്യാനുമായി പ്രത്യക കൗണ്ടറുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാല ബുക്കു ചെയ്യുവാനുമായി 9811219540, 9971215395, 9811210370 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us