ടി-20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ വലിയ സ്ക്രീനിൽ കാണാൻ ഡല്‍ഹി മലയാളി അസോസിയേഷന്‍ അവസരം ഒരുക്കുന്നു

author-image
പി.എന്‍ ഷാജി
New Update
t 20 cricket match

ന്യൂ ഡൽഹി: ഡൽഹിയിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്കായി ടി-20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ മത്സരം വലിയ സ്ക്രീനിൽ കാണാൻ അവസരം ഒരുക്കുന്നു. 

Advertisment

ആർ കെ പുരത്തെ സെക്ടർ 4-ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നാളെ (08-02-2026 ഞായർ) വൈകുന്നേരം 6 മണി മുതലാണ് വലിയ എൽഇഡി സ്ക്രീനിൽ തൽസമയ സംപ്രേഷണം ആരംഭിക്കുന്നത്.

ഡിഎംഎ വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച് നാളെ വൈകുന്നേരം 5 മണിക്ക് പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ സമഗ്ര സംഭാവനകൾ നൽകിയ 8 മലയാളി വനിതകളെ ആദരിക്കുന്നതിനായി അവരുടെ പേരുകളും പ്രഖ്യാപിക്കും.  

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment