ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവ പൂജകളോടനുബന്ധിച്ച് നവംബര്‍ 26ന് വിശേഷാൽ പൂജകൾ നടത്തും

author-image
പി.എന്‍ ഷാജി
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ പൂജകളോടനുബന്ധിച്ച് നവമ്പർ 26 (വൃശ്ചികം 14)  ഞയറാഴ്ച്ച വിശേഷാൽ പൂജകൾ അരങ്ങേറും. 

Advertisment

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചക്ക് 12:00 -ന് ഉച്ചപൂജ എന്നിവയും 11:00 മണി മുതൽ ഗുരുഗ്രാം അയ്യപ്പാ സേവാ സമതിയുടെ ഭജനയും 1:30-ന് അന്നദാനവും ഉണ്ടാവും. 

അന്നേ ദിവസത്തെ പ്രത്യേക പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 012-44004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment