ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പൂജയും ഭജനയും 2023 ഡിസംബർ 24 ഞായറാഴ്ച ശ്രീനാരായണ കേന്ദ്രത്തിന്റെ ആത്മീയ സമുച്ചയത്തിലെ ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ രാവിലെ 10.30-ന് നടക്കും.
ഭജനക്കു ശേഷം പ്രസാദ വിതരണവും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി എന്നിവരുമായി 9899186787, 9810699696 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.