ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് മയൂർ വിഹാർ ഫേസ്-1, പോക്കറ്റ് 3-യിലെ കാർത്യായനി ഓഡിറ്റോറിയത്തിനു സമീപമുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ സമുച്ചയത്തിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി കെകെ ജോബിനെ നിയമിച്ചു. 2023 - 2025 വർഷക്കാലത്തേയ്ക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും പൊതുയോഗത്തിൽ തെരഞ്ഞെടുക്കും.
നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസറിൽ നിന്നും ജനുവരി 4, 5, 6 തീയതികളിൽ ഉച്ചക്ക് 2 മുതൽ വൈകുന്നേരം 5 മണി വരെ കൈപ്പറ്റാവുന്നതാണ്.
ജനുവരി 6, 7 തീയതികളിൽ ഉച്ചക്ക് 2 മുതൽ വൈകുന്നേരം 5 മണി വരെ പത്രിക സമർപ്പിക്കാവുന്നതാണ്. ജനുവരി 7-ന് വൈകുന്നേരം 6 മുതൽ 8 മണി വരെയുള്ള സമയത്ത് സൂക്ഷ്മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
പത്രിക പിൻവലിക്കാൻ ജനുവരി 8, 9 തീയതികളിൽ ഉച്ചക്ക് 2 മുതൽ വൈകുന്നേരം 5 മണി വരെയും ഫൈനൽ ലിസ്റ്റ് ജനുവരി 9-ന് വൈകുന്നേരം 6 മുതൽ 8 മണി വരെയുള്ള സമയത്തും പ്രസിദ്ധീകരിക്കും.
റിട്ടേണിംഗ് ഓഫീസർ, മയൂർ വിഹാർ ഫേസ്-1 മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപമുള്ള ഐഎഫ്എസ് അപ്പാർട്ട്മെന്റ് ഗേറ്റ് നമ്പർ 2-ലെ ഓഫീസിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ രാഘുനാഥൻ മാലിമേൽ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരുമായി 9899861567, 9810791770 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.