Advertisment

ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ പ്രതിമാസ പൂജയും പ്രാർത്ഥനയും ജനുവരി 28ന്

author-image
പി.എന്‍ ഷാജി
New Update
sreenarayana kendra delhi

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ (എസ്എൻകെ) ആഭിമുഖ്യത്തിൽ നടത്തി വരുന്ന പ്രതിമാസ പൂജയും ഭജനയും പ്രാർത്ഥനയും ദ്വാരകയിലെ എസ്എൻകെ ആത്മീയ - സാംസ്കാരിക സമുച്ചയത്തിലെ ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ ജനുവരി 28 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതൽ നടക്കും.  

ശ്രീനാരായണ കേന്ദ്രയുടെ വനിതാ വിഭാഗമാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. കേന്ദ്രയുടെ മാനേജിംഗ് കമ്മറ്റി അംഗം സതീശനും കുടുംബവുമാണ് പൂജാദികൾ സ്പോൺസർ ചെയ്തിരിക്കുന്നത്. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് കൺവീനർ കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി എന്നിവരുമായി 9899186787, 9810699696 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment