ഡല്‍ഹി: കോസ്റ്റ് ഗാർഡ് ബാൻഡ് സ്ഥാപിതമായി 16 വർഷത്തിനുശേഷം ഈ വർഷം ആദ്യമായി റിപ്പബ്ലിക് ഡേ പരേഡിൽ മാർച്ച് ചെയ്യുന്നു. കോസ്റ്റ് ഗാർഡിന്റെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഈ മാർച്ച് പാസ്റ്റിന്റെ നേതൃത്വം വഹിക്കുന്നത് മലപ്പുറം സ്വദേശിയായ പാപ്പനൂർ ഗോപാൽ ബാബുവാണ്.
കൂടാതെ 24 പേരടങ്ങുന്ന കോസ്റ്റ് ഗാർഡ് ബാൻഡിൽ മലപ്പുറം സ്വദേശിയായ വിവേക് പുന്നത്ത്, ചാലക്കുടി സ്വദേശിയായ സിജോ ചേലേക്കാട്ട്, തിരുവനന്തപുരം സ്വദേശിയായ ബിജോയ് എന്നീ മൂന്ന് മലയാളികൾ കൂടിയുണ്ട്.
ഈ വർഷത്തെ പരേഡിൽ എയർഫോഴ്സിന് ശേഷമാണ് കോസ്റ്റ് ഗാർഡിന്റെ ബാൻഡും പ്ലാറ്റൂണും മാർച്ച് ചെയ്യുന്നത്. ബാന്റിന്റെ നേതൃത്വം വഹിക്കുന്ന പാപ്പനൂർ ഗോപാൽ ബാബു സംഗീതം നിർവഹിച്ച സുരക്ഷ എന്ന മാർച്ചിംഗ് ട്യൂൺ ആണ് ബാൻഡ് വായിക്കുന്നത്. കൂടാതെ സാരേ ജഹാൻസെ അച്ഛാ എന്ന ദേശഭക്തിഗാനവും.
കോസ്റ്റ് ഗാർഡിന്റെ ചരിത്രത്തിൽ ആദ്യമായി നടക്കുന്നതുകൊണ്ട് ഇത് ചരിത്ര പ്രാധാന്യം അർഹിക്കുന്നു.