New Update
/sathyam/media/media_files/VT34kFPakcEaycYHpV3w.jpg)
ന്യൂ ഡൽഹി: സ്വാമി അസ്‌പർശാനന്ദ ജിഅനുസ്‌മരണ യോഗം ജനുവരി 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.
Advertisment
ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കാവാലം മാധവൻ കുട്ടി സ്വാമിജിയെ അനുസ്‌മരിക്കും.
ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് കല്ലാപ്പുറം വിശ്വഗാജി മഠം അധിപതിയും ശ്രീനാരായണ ധർമ്മ പ്രചാരകനും പണ്ഡിതനും പ്രഭാഷകനുമായിരുന്നു സമാധിയായ സ്വാമി അസ്‌പർശാനന്ദജി.
കേന്ദ്രയുടെ എല്ലാ അംഗങ്ങളും പ്രസ്‌തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9810699696 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.