Advertisment

സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും 28ന്

New Update
remembrance

ന്യൂഡൽഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിദീയൻ ബാവ തിരുമേനിയുടെ സ്മരണാർത്ഥം സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന 18 -ാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും 28നു ഞായറാഴ്ച നടക്കും. 

രാവിലെ 7 30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ക്വിസ് മത്സര വിജയികൾക്ക് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് നൽകും, ഹൗസ് ഖാസ് സൈന്റ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. യാക്കൂബ് ബേബി അനുസ്മരണ പ്രഭാഷണം നടത്തും. വികാരി റവ. ഫാ. ഡോ. അഡ്വ. ഷാജി ജോർജ്, വൈസ് ചെയർമാൻ തോമസ് മാത്യു എന്നിവർ പ്രസംഗിക്കും.

Advertisment