ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.
/sathyam/media/media_files/9Qrrar3u7T3300leyL5R.jpg)
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിങ് ഡയറക്ടർ ഡോ. ലില്ലി ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു.
/sathyam/media/media_files/PVT7nVq4jK5UxdVuzPvV.jpg)
വൈസ് പ്രസിഡൻ്റുമാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിൻ്റ് ട്രഷറർ പിഎൻ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ജോയിൻ്റ് ഇൻ്റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.
/sathyam/media/media_files/bq8H13fZwjuivMfDvsxN.jpg)
ചടങ്ങിൽ 2023-ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ - നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്‌മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു.
/sathyam/media/media_files/Uv8HNSNGX0pU1xulKuvS.jpg)
ഡോ സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്‌കർ നഗർ-പുഷ്‌പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്‌മയവും സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.