Advertisment

ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയക്ക് പുതിയ സാരഥികൾ

author-image
പി.എന്‍ ഷാജി
Updated On
New Update
dma office barerers

പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ എംഎൽ ഭോജൻ, സെക്രട്ടറി പ്രസാദ് കെ നായർ, ട്രഷറർ സിപി മോഹനൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണിക്കൃഷ്ണൻ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ  മയൂർ വിഹാർ ഫേസ്-2 ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു.

Advertisment

മയൂർ വിഹാർ ഫേസ്-2, പോക്കറ്റ് എഫ്, എംസിഡി ലൈബ്രറി ഹാളിൽ നടന്ന വാർഷിക പൊതു യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. മിനി മനോജ്, പിആർ മനോജ് എന്നിവർ ആലപിച്ച പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് യോഗം ആരംഭിച്ചത്. 

ഏരിയ ചെയർമാൻ വിഡി ജോസ് അധ്യക്ഷത വഹിച്ച പൊതു യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ സെക്രട്ടറി സിപി സനിൽ, ട്രെഷറർ ടിബി ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ടോമി ജോസഫ് റിട്ടേണിംഗ് ഓഫീസറും പ്രദീപ് സദാനന്ദൻ അവതാരകനും ആയിരുന്നു.

പുതിയ ഭാരവാഹികളായി ചെയർമാൻ എംഎൽ ഭോജൻ, വൈസ് ചെയർമാൻ വികെ ചന്ദ്രൻ, സെക്രട്ടറി പ്രസാദ് കെ നായർ, ജോയിന്റ് സെക്രട്ടറിമാർ അഡ്വ മനോജ് എച്ച് നായർ, എംഎൽ സിബിച്ചൻ, ട്രഷറർ സിപി മോഹനൻ, ജോയിന്റ് ട്രഷറർ ജോണി തോമസ്, ഇന്റെർണൽ ഓഡിറ്റർ സിപി സനിൽ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ബീനാ പ്രസാദ്, ഡോളി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു. 

കൂടാതെ നിർവ്വാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളായി കെവിപി നായർ, കെജി കുട്ടി, ആർവി ഉണ്ണിക്കൃഷ്ണൻ, വി ഹരിദാസൻ നായർ, ടിബി ആനന്ദ് കുമാർ, കെവി മുരളീധരൻ, ജേക്കബ് സേവ്യർ, എസ്കെ കുട്ടി, ഗീതാ രമേശ്, രമേശ് കോയിക്കൽ, ടിവി രാജേഷ്, കെഎം ദിനേശൻ, കെജെ മാരീജൻ, മനോജ് ജോർജ്ജ്, സന്തോഷ് കുമാർ, സിഎ നായർ, കെജി ഹരികുമാർ, കെകെ ഭദ്രൻ, യുആർ സിരിസ്‌ കുമാർ, ഗിരിജ, എംആർ ഷാജി, ഡോ രാജലക്ഷ്‌മി മുരളീധരൻ എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി എ ബാബു, തങ്കം ഹരിദാസ്, ബിന്ദു മുരളീധരൻ, സുജാതാ ജയകുമാർ, ഇന്ദിരാ അച്യുതൻ, വിവി ഷീജാ, പ്രദീപ് സദാനന്ദൻ, രമാ ദേവി, മിനി ഉണ്ണിക്കൃഷ്ണൻ, പ്രസീനാ ഭദ്രൻ, ഗീതാ പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment