Advertisment

ഡിഎംഎ വിദ്യാഭ്യാസ സഹായ നിധി വിതരണം ചെയ്‌തു

author-image
പി.എന്‍ ഷാജി
New Update
dma educational fund

ന്യൂ ഡൽഹി: കേരളാ സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ സഹായ നിധിയിൽ നിന്നും മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ, മയൂർ വിഹാർ ഫേസ്-1 മേഖലകൾക്കു ലഭിച്ച തുകയുടെ ചെക്ക് മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയ ചെയർമാൻ ടിഎൽ മാത്യുകുട്ടി, സെക്രട്ടറി പികെ ലക്ഷ്മണൻ എന്നിവർ മയൂർ വിഹാർ കേരളാ സ്‌കൂൾ പ്രിൻസിപ്പൽ ലതാ നന്ദകുമാറിന് കൈമാറി.

കേരളാ സ്‌കൂൾ ചെയർമാൻ കെഎം ബാലകൃഷ്‌ണൻ, വൈസ് ചെയർമാൻ രമേശൻ നായർ, ജോയിന്റ് സെക്രട്ടറി എംകെ മോഹൻദാസ്, പിടിഎ സെക്രട്ടറി കെഐ അമിറുദ്ദീൻ, ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയ വൈസ് ചെയർമാൻ സഞ്ജയ്‌ കുമാർ, ട്രെഷറർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ബിന്ദു ലാൽജി തുടങ്ങിയവർ പങ്കെടുത്തു.

Advertisment