Advertisment

ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഏപ്രിൽ 28-ന്

author-image
പി.എന്‍ ഷാജി
Updated On
New Update
dma-4

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ 28 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3:30 മുതൽ മയൂർ വിഹാർ ഫേസ്-3, പോക്കറ്റ് 6-ലെ ജനതാ മാർക്കറ്റിൽ നടക്കും. രാജീവൻ ഒതയത്ത് റിട്ടേണിംഗ് ഓഫീസറാണ്‌.

Advertisment

ഏരിയ ചെയർമാൻ ടിഎൽ മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ പ്രസംഗിക്കും. ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പിഎൻ ഷാജി എന്നിവരാകും കേന്ദ്രക്കമ്മിറ്റി നിരീക്ഷകർ.

ഉച്ചകഴിഞ്ഞ് 3:30 മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടിംഗ് സമയം. ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖയുമായി എത്തുന്ന ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-3 ഏരിയയിലെ താത്‌കാലിക അംഗങ്ങൾക്കും ആജീവനാന്ത അംഗങ്ങൾക്കുമാണ് വോട്ടവകാശം. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ രാജീവൻ ഒതയത്ത്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരുമായി 9871703334, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment