Advertisment

സിബിഎസ്ഇ ബോർഡ് അക്കാദമിക്‌സ് വിഭാഗം ഡയറക്‌ടറായ ഡോ. ജോസഫ് ഇമ്മാനുവലിനെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌‍കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ സെക്രട്ടറിയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചു

author-image
പി.എന്‍ ഷാജി
New Update
joseph immanuel

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് അക്കാദമിക്‌സ് വിഭാഗം ഡയറക്‌ടറായ ഡോ. ജോസഫ് ഇമ്മാനുവലിനെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌‍കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സിഐഎസ്‌സിഇ) സെക്രട്ടറിയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചു. മെയ് 1 ന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. 

മലയാളിയായ ഡോ. ജോസഫ് ഇമ്മാനുവലിന് സ്‍കൂൾ വിദ്യാഭ്യാസ രംഗത്ത് 30 വർഷത്തെ അനുഭവ സമ്പത്തുണ്ട്.  സിബിഎസ്ഇ സെക്രട്ടറി, നീറ്റ് പരീക്ഷയുടെ ഓഫീസർ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി എന്നീ പദവികളിലും അദ്ദേഹം സേവനം അനുഷ്‍ഠിച്ചിട്ടുണ്ട്.

Advertisment