Advertisment

ഡിഎംഎ മയൂർ വിഹാർ ഫേസ്-2ന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണവും ജീവരക്ഷക്കുള്ള സിപിആർ പരിശീലനവും

author-image
പി.എന്‍ ഷാജി
New Update
delhi malayalee association

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-2 ഏരിയ, ഡിനിപ് കെയറിന്റെ പങ്കാളിത്തത്തോടെ സാന്ത്വന പരിചരണവും ജീവ രക്ഷക്കുള്ള സിപിആർ പരിശീലനവും (Palliative care sensitization and basic life support including CPR training) നടത്തുന്നു.

2024 ഏപ്രിൽ 28 ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ മയൂർ വിഹാർ ഫേസ്-2 ലെ പോക്കറ്റ് ബി-യിലുള്ള ആര്യ സമാജ് മന്ദിറിലാണ് പരിശീലനത്തിനായി വേദി ഒരുക്കിയിരിക്കുന്നത്.

സൗജന്യമായി നടത്തുന്ന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി പ്രസാദ് കെ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9818265337, 9350567975 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment