ഡിഎംഎയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ

author-image
പി.എന്‍ ഷാജി
Updated On
New Update
dma yoga classes

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ  ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഗസ്റ്റ് സ്‌പീക്കർ ഷാനു ശ്യാമള ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. 

Advertisment

ഡിഎംഎ വിനയ് നഗർ - കിദ്വായ് നഗർ ഏരിയ നേതൃത്വം നൽകിയ ചടങ്ങിൽ ഡിഎംഎ അഡീഷണൽ ഇന്റെർണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ശ്രീമതി ലീന രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ജോയിന്റ് വിമൻസ് വിംഗ് കൺവീനർ ശ്രീമതി പാർവതി എസ്, ട്രഷറർ അജി ചെല്ലപ്പൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻപി തങ്കച്ചൻ, ബിന്ദു അജി തുടങ്ങിയവർ പങ്കെടുത്തു.

 2024 മെയ്‌ 15 ബുധനാഴ്ച്ച മുതൽ 19 ഞായറാഴ്ച്ച വരെ രാത്രി 7:30 മുതൽ 9:00 മണി വരെ സൗജന്യമായി നടക്കുന്ന ക്ലാസുകളിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഡിഎംഎ വിനയ് നഗർ - കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ എന്നിവരുമായി 9810791770, 9818204660 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment