ഡിഎംഎയുടെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു

author-image
പി.എന്‍ ഷാജി
New Update
dma office bararers

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 2024-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

Advertisment

ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡിഎംഎയുടെ മുൻ പ്രസിഡന്റ് എ വി ഭാസ്‌കരനും ഡിഎംഎ വിശിഷ്‌ട സാമൂഹ്യ സേവാ പുരസ്‌കാരം, മനുഷ്യ സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ കെആർ മനോജിനും ഡിഎംഎ വിശിഷ്‌ട സേവാ പുരസ്‌കാരം (രണ്ടു പേർക്ക്) മുൻ പ്രസിഡന്റ് സി എ നായർക്കും മുൻ വൈസ് പ്രസിഡന്റ് എം പി സുരേഷിനും, ഡിഎംഎ കലാഭാരതി പുരസ്‌കാരം കലാമണ്ഡലം രാധാ മാരാർക്കുമാണ് ലഭിച്ചത്. ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവുമാണ് ജേതാക്കൾക്കു ലഭിക്കുക.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ്മാരായ മണികണ്ഠൻ കെവി, കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എൻവി ചാക്കോ (ദ്വാരക), സുനിൽ കുമാർ ഗോപാലകൃഷ്‌ണൻ (വിനയ് നഗർ-കിദ്വായ് നഗർ), സിഡി ജോസ് (ജനക് പുരി), എകെ സുബ്രഹ്മണ്യൻ (കരോൾ ബാഗ് - കൊണാട്ട് പ്ലേസ്) എം ജയചന്ദ്രൻ (ആർകെ പുരം) എന്നീ 11 അംഗ അവാർഡ് സെലക്ഷൻ കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തെരെഞ്ഞെടുത്തത്.

ജൂലൈ 14-നു ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഡൽഹി മലയാളി അസോസിയേഷന്റെ 75-ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അവാർഡുകൾ  വിതരണം ചെയ്യും.

Advertisment