ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥ് പതാക ഉയർത്തി.
തുടർന്നു നടന്ന പൊതുയോഗത്തിൽ ആർകെ പുരം ഏരിയ ചെയർമാൻ എം ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ്മാരായ കെ.ജി രഘുനാഥൻ നായർ, കെ.വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആർകെ പുരം ഏരിയയിലെ ഗായകർ ഭക്തിഗാനങ്ങൾ ആലപിച്ചു. മധുര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോര്‍ട്ട്: പി.എന്‍ ഷാജി