ന്യൂ ഡൽഹി: ഡൽഹി മലയാളി സംഘം 2023-ലെ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യ സ്നേഹിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശ്രീനിവാസൻ തമ്പുരാൻ വിശിഷ്ട സേവന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യ ശുശ്രൂഷ, ആരോഗ്യ സംരക്ഷണ മേഘലകളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ള സേവന പുരസ്കാര അവാർഡുകൾക്ക് ഡൽഹി സഫ്ദർജംഗ് ഹോസ്പിറ്റലിലെ സീനിയർ നഴ്സിംഗ് ഓഫീസർ ആശാ രവി, ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിന്ദു അജിത്ത്, മജീദിയ ഹോസ്പിറ്റലിലെ നഴ്സിംഗ് ഇൻ ചാർജ് ഷൈജി ജിബിൻ, ബ്ളഡ് ഡോണേഴ്സ് കേരളയുടെ രക്ഷാധികാരി മധു സദാനനൻ, സീനിയർ മെമ്പർ രഞ്ജി ഡാനിയേൽ, ബ്ളഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ ട്രസ്റ്റ് മെമ്പർ പിഎസ് മധുസൂദനൻ തുടങ്ങിയവർ അർഹരായി.
കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റ് ഡൽഹിയിൽ പ്രചരിപ്പിക്കുന്ന നിത്യ ചൈതന്യ കളരി സംഘത്തിലെ ബി.എം ശുഭയും ദിവ്യശ്രീയും മാർഷൽ ആർട്സ് വിഭാഗത്തിലെ സേവന പുരസ്കാരത്തിന് അർഹരായി.
സിബിഎസ്ഇ ക്ളാസ് 12ൽ ഉന്നത വിജയം കരസ്ഥമാക്കിയ തേജസ്സ് സുരേഷ്, (കേരള സ്കൂൾ വികാസ്പുരി) വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡിന് അർഹനായി.
ആഗസ്റ്റ് 26-ന് ബിസി പാൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് കെ സുന്ദരേശൻ അറിയിച്ചു.ർ
റിപ്പോര്‍ട്ട്: പി.എന്‍ ഷാജി