ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തില്‍ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു

New Update
dma thiruvathirakali

ന്യൂ ഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവാതിര കളി മത്സരം നടത്തി.

Advertisment

ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലാണ് മത്സര അരങ്ങേറിയത്. പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാലോം ഹിൽസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ & ചെയർപേഴ്‌സൺ ഡോ ലില്ലി ജോർജ്ജ് ഉത്ഘാടനം നിർവഹിച്ചു.

dma thiruvathirakali-2

വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കൾച്ചറൽ കൺവീനർ ജെ സോമനാഥൻ, വൈസ് പ്രസിഡൻറ് കെവി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളിധരൻ, ട്രഷറാർ മാത്യു ജോസ്, ജോയിൻ്റ് ട്രഷറാർ പിഎൻ ഷാജി, ഇൻ്റേണൽ ഓഡിറ്റർ കെവി ബാബു, ജോയിൻ്റ് ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒന്നാം സമ്മാനമായ 15,000 രൂപയുടെ അമ്മു മെമ്മോറിയൽ ക്യാഷ് അവാർഡും ട്രോഫിയും ആർകെ പുരം ഏരിയയും രണ്ടാം സമ്മാനമായ 10,000 രൂപയും ക്യാഷ് അവാർഡും ട്രോഫിയും ദ്വാരക ഏരിയയും മൂന്നാം സമ്മാനമായ 7,500 രൂപയും ക്യാഷ് അവാർഡും ട്രോഫിയും മയൂർ വിഹാർ ഫേസ്-3 ഏരിയയും കരസ്ഥമാക്കി.

dma thiruvathirakali-3

ടി റെഡ്‌ഡി ലക്ഷ്‌മി, സംഗീതാ എസ് നായർ, ശ്രീജാ ജ്യോതിഷ് എന്നിവരായിരുന്നു വിധി കർത്താക്കൾ. അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ജനക് പുരി, മഹിപാൽപ്പൂർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം-മംഗലാപുരി, വസുന്ധര എൻക്ലേവ്, വിനയ് നഗർ-കിദ്വായ് നഗർ, വികാസ്‌പുരി-ഹസ്‌തസാൽ എന്നീ ഡിഎംഎയുടെ ഏരിയകളാണ് മത്സരത്തിൽ പങ്കെടുത്തത്.

നെഹ്‌റു സ്റ്റേഡിയത്തിലെ വെയിറ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 27-നു നടക്കുന്ന "ഓണം പൊന്നോണം" എന്ന ഓണാഘോഷ പരിപാടിയിൽ ഒന്നാം സ്ഥാനക്കാരായ ആർകെ പുരം ഏരിയക്ക് തിരുവാതിര കളി നടത്തുവാൻ അവസരവും ലഭിക്കും. കൂടാതെ അന്നേ ദിവസം ക്യാഷ് അവാർഡും ട്രോഫിയും വിജയികൾക്ക് സമ്മാനിക്കും.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി

Advertisment