Advertisment

ഡല്‍ഹി മെഹറൗളിയിൽ ആരംഭിച്ച ഭാരതീയ പൂർവ്വ സൈനിക നേഴ്സിങ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ഓഫീസ് ഉദ്ഘാടനം ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള ചെയർമാൻ ടി.കെ അനിൽ നിര്‍വ്വഹിച്ചു

New Update
bpd chairman inaugurated

ന്യൂഡൽഹി: ജീവിതത്തിൽ നിത്യം ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സന്തോഷം കൊണ്ട് സ്ത്രീകൾ സ്വയം ശാക്തീകരിക്കണം. ഓരോ ദിവസവും പുതിയ പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ നമുക്ക് കഴിയണം.  

Advertisment

സ്ത്രീ ശാക്തീകരണം വിവിധ സാമൂഹിക പ്രശ്നങ്ങളിലൂടെ ജീവിതം നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ അവരെ സജ്ജമാക്കുകയും അനുവദിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം നേടി വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ ആനുകൂല്യങ്ങൾക്ക് വേണ്ടി മനുഷ്യൻ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നമുക്ക് ഉള്ളത്. 

ഭാരതീയ പൂർവ്വ സൈനിക നേഴ്സിങ് ഓഫീസേഴ്സ് അസോസിയേഷൻറെ ഓഫീസ് മെഹറൗളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്, ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള (ബിപിഡി കേരള) ചെയർമാൻ ടി കെ അനിൽ അഭിപ്രായപ്പെട്ടു. 

യോഗത്തിൽ  അഭിനേത്രിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ, എംആര്‍ രജീഷ്, ബ്രിഗേഡിയർ എസ് സുലോചന, കേണൽ ടി പി പൊന്നമ്മ എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികളായി മേജര്‍ ജനറല്‍ എ കമലം (പേട്രണ്‍), ബ്രിഗേഡിയര്‍ എസ് സുലോചന (പ്രഭാരി), കേണല്‍ ടി.പി പൊന്നമ്മ (പ്രസിഡന്‍റ്), കേണല്‍  ജെ സുഷമ (വൈസ് പ്രസിഡന്‍റ്), ബ്രിഗേഡിയര്‍ സുനിത ശര്‍മ്മ (ജനറല്‍ സെക്രട്ടറി), കേണല്‍ കാന്ത (ഇവന്‍റ് മാനേജര്‍), കേണല്‍ റോസക്കുട്ടഡി (ട്രഷറര്‍), കേണല്‍ ലളിതാമ്മ ബാലന്‍ തുടങ്ങി 25 എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ പ്രവർത്തിച്ചുവരുന്നു.

Advertisment