ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ ഡൽഹി മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഡിഎംഎയുടെ 30-ാമത് ശാഖ 'പട്‌പർഗഞ്ച് - ഐപി എക്സ്റ്റൻഷൻ' രൂപീകരിക്കുന്നു.
2024 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഐ പി എക്സ്റ്റൻഷനിലെ നീതി അപ്പാർട്ട്മെന്റിൽ ഡിഎംഎയുടെ ഭരണ ഘടന അനുശാസിക്കുന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം ചേരും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ എന്നിവരുമായി 9810791770, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.