ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിന്റെ അങ്കണത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ്ണ പതാക ഉയർത്തി.
/sathyam/media/media_files/dma-independence-celebration-2.jpg)
തുടർന്നു പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്റ്മാരായ കെ ജി രഘുനാഥൻ നായർ, മണികണ്ഠൻ കെ വി, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, അഡീഷണൽ ട്രെഷറർ പി എൻ ഷാജി, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, എക്സ് ഒഫീഷ്യോ സി ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
/sathyam/media/media_files/dma-independence-celebration-3.jpg)
ഗായിക ചിത്ര അരുൺ സ്വാതന്ത്ര്യ ദിന സന്ദേശമായി ഡിഎംഎക്കു നൽകിയ ദേശഭക്തി ഗാനം സദസിൽ പ്ലേ ചെയ്തു. തുടർന്ന് ഡിഎംഎ ആർകെ പുരം ഏരിയ സ്വാതന്ത്ര്യ ദിന സമ്മാനമായി ഡിഎംഎ ലൈബ്രറിക്കു നൽകുന്ന, ഇന്ത്യൻ ഭരണ ഘടനയുടെ കോപ്പി ഏരിയാ ചെയർമാൻ എം ജയചന്ദ്രൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
/sathyam/media/media_files/dma-independence-celebration-4.jpg)
ആർകെ പുരം ഏരിയ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏരിയ ഭാരവാഹികളും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടികൾ പായസ വിതരണത്തോടെ സമാപിച്ചു.