ന്യൂ ഡൽഹി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കായി ഡൽഹി മലയാളി സംഘം സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഡിഎംഎസ് മുഖ്യ രക്ഷാധികാരി ഡോ രാജൻ സ്കറിയ, രക്ഷാധികാരി ജി ശിവശങ്കരൻ, പ്രസിഡൻ്റ് ഡോ കെ സുന്ദരേശൻ, വൈസ് പ്രസിഡൻ്റ് ക്യാപ്റ്റൻ കൃഷ്ണ, ട്രഷറർ തോമസ് ജോൺ എന്നിവർ ഡൽഹിയിലെ കേരളാ ഹൗസിലെത്തി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.