ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം വിശേഷാൽ പൂജകളോടെ സെപ്റ്റംബർ 7 ശനിയാഴ്ച്ച അരങ്ങേറും.
ക്ഷേത്ര മേൽശാന്തി രാജേഷ് കുമാറിന്റെ കാർമികത്വത്തിൽ രാവിലെ ആറ് മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ഗണപതിക്ക് പ്രത്യേക ദീപാരാധനയും ഉണ്ണിയപ്പം മൂടലും ഉണ്ടാവും.
ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ദേവസ്വം ഓഫീസുമായി 0124-4004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.