ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) രോഹിണി ഏരിയയുടെ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവം രോഹിണി സെക്‌ടർ 7-ലെ ശ്രീഅയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാരി മന്ദിറിൽ നടത്തി.
ഏരിയ ചെയർമാൻ ടി പി ശശികുമാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി എൻ സെൽവരാജ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി എം കെ സുരേഷ്, വൈസ് ചെയർമാൻ എം പി റജി, ട്രെഷറർ എ എം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/NneL4Kmlbxc01q5znk7p.jpg)
ചടങ്ങിൽ മലയാള ഭാഷാധ്യാപകരായ അംബിക ശശികുമാർ, വിജയ സുരേഷ്, സുമ ചന്ദ്രൻ, ലതാ ഉമ്മൻ തുടങ്ങിയവരെ ആദരിച്ചു. കൂടാതെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡിഎംഎയുടെ 75-ാമത് വാർഷികാഘോഷ പരിപാടിയിൽ ഗോവൻ ഡാൻസ് അവതരിപ്പിച്ച കുട്ടികളെയും കൊറിയോഗ്രാഫി നടത്തിയ ഭാഗ്യലക്ഷ്മി മേനോനെയും ചടങ്ങിൽ ആദരിച്ചു.