ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തുന്ന പൂക്കള മത്സരത്തിന് 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച തിരി തെളിയും. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറുന്ന പൂക്കള മത്സരത്തിൽ 21 ടീമുകൾ പങ്കെടുക്കും.
രാവിലെ 9 മണിക്ക് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന മത്സരം 9:30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:30-ന് സമാപിക്കും.
വിനയ് നഗർ-കിദ്വായി നഗർ, ആർ കെ പുരം, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ, ദിൽശാദ് കോളനി, ബദർപ്പൂർ, ആശ്രം-ശ്രീനിവാസ്പുരി, മയൂർ വിഹാർ ഫേസ്-2, ഹരി നഗർ-മായാപുരി, പട്ടേൽ നഗർ, ഉത്തം നഗർ-നവാദാ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, പാലം-മംഗലാപുരി, മെഹ്റോളി, ദ്വാരക, ജനക് പുരി, അംബേദ്കർ നഗർ- പുഷ്പ് വിഹാർ, രജൗരി ഗാർഡൻ- ശിവാജി എൻക്ലേവ് എക്സ്റ്റൻഷൻ, വികാസ്പുരി-ഹസ്ത്സാൽ, മയൂർ വിഹാർ ഫേസ്-1, സൗത്ത് നികേതൻ, ലാജ്പത് നഗർ എന്നീ ഡി എം എ യുടെ ഏരിയകൾ പൂക്കള മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,001/-, 15,001/-, 10,001/- രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2,500/- രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ച് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്കുള്ള പ്രോത്സാഹനമായി കൊടുക്കുന്ന 2,500/- രൂപ അടുത്ത ദിവസം മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 9650699114, 9810791770, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.