ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.
ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി പി പി പ്രിൻസ് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, ജോയിൻ്റ് സെക്രട്ടറിമാരായ അമ്പിളി സതീഷ്, സുനു ജോസഫ്, ട്രഷറാർ അഖിൽ കൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ ഓമന ബിജു, ബിജു നാരായണൻ, എബി, വി പി ജോയി, ബെന്നി ജോസഫ്, സനീഷ് ആൻ്റണി, ഷിബു തോമസ് കൂടാതെ ബിജുകുമാർ, തുടങ്ങിയവരും പങ്കെടുത്തു.