ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) പട്ടേൽനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.
ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി മാനുവൽ മലബാർ ജൂവല്ലറി മാനേജിങ് ഡയറക്ടർ മാനുവൽ മെഴുക്കനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/dma-patel-nagar-onam-celebration-2.jpg)
ഡിഎംഎ വൈസ് പ്രസിഡന്റ്മാരായ കെ വി മണികണ്ഠൻ, കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, സർവ്വോദയ കന്യാ വിദ്യാലയം പ്രിൻസിപ്പാൾ അനുപമ തനേജ, യശ്വന്ത് സിംഗ്, സെബാസ്റ്റ്യൻ ജോസഫ്, സജിതാ ജയപ്രകാശ്, ഏരിയ സെക്രട്ടറി പി പി പ്രിൻസ്, ട്രഷറർ അഖിൽ കൃഷ്‌ണൻ, ഡിഎംഎ മുൻ പ്രസിഡന്റ് സി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/dma-patel-nagar-onam-celebration-3.jpg)
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്ത്, പന്ത്രണ്ട്, ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് ആഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തിയ ഭാഗ്യ പരീക്ഷണത്തിൽ നറുക്കുവീണവർക്ക് വിവിധ സമ്മാനങ്ങളും നൽകി.
/sathyam/media/media_files/dma-patel-nagar-onam-celebration-4.jpg)
ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം മെഗാ തിരുവാതിരകളിയും വടംവലി മത്സരവുമായിരുന്നു. ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
മാനുവൽ മലബാർ ജൂവല്ലറി ഒരുക്കിയ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധമായ ഓണ സദ്യയിൽ ധാരാളം പേർ പങ്കെടുത്തു.