ഡൽഹി മലയാളി സംഘത്തിൻ്റെ ഓണാഘോഷം ആഗസ്റ്റ് 26 ന്

New Update
delhi malayalee sangham

ന്യൂ ഡൽഹി: ഡൽഹി മലയാളി സംഘത്തിൻ്റെ ഓണാഘോഷം ആഗസ്റ്റ് 26 ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതൽ ഗ്രേറ്റർ കൈലാഷ് 2-ലെ സാവിത്രി സിനിമക്ക് സമീപമുള്ള ബിസി പാൽ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.

Advertisment

ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ സുന്ദരേശൻ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ കേരളാ ഗവണ്മെന്റ് പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊ. കെവി തോമസ് മുഖ്യാതിഥിയും മുൻമന്ത്രിയും കൂത്ത്പറമ്പ് എംഎൽഎയുമായ കെപി മോഹനൻ വിശിഷ്ടാതിഥിയുമാവും.

ചടങ്ങിൽ സാമൂഹിക ക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവർത്തകരെ വിശിഷ്ടസേവാ പുരസ്കാരങ്ങൾ നൽകി ആദരിക്കും.

ഡൽഹി മലയാളി സംഘം രക്ഷാധികാരി രാജൻ സ്‌കറിയ, ഓൾ ഇന്ത്യ നഴ്സസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ഉഷാ കൃഷ്ണകുമാർ, ഡൽഹി സാംസ്‌കാരിക വേദി പ്രസിഡന്റ് കെഎൻ ജയരാജ്, എൻഎസ്എസ് ഡൽഹി വൈസ് പ്രസിഡന്റ് ശിവപ്രസാദ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീനിവാസൻ തമ്പുരാൻ, ഡൽഹി ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, എസ്എൻഡിപി ഡൽഹി യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എംകെ അനിൽ കുമാർ തുടങ്ങിയവർ ആശംസകൾ നേരും.

മയൂർ വിഹാർ ഫേസ്-3 എസ്എൻഡിപി വനിതാ സംഘം അവതരിപ്പിക്കുന്ന ഗണേശ പൂജ, തിരുവാതിര, സമൂഹ നൃത്തം, നിഷാ പ്രതീഷും സംഘവും അവതരിപ്പിക്കുന്ന അർദ്ധ ശാസ്ത്രീയ നൃത്തം, മുരുകൻ ഗുരുക്കൾ നയിക്കുന്ന നിത്യചൈതന്യ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ്, പ്രശസ്‌ത ഗായകൻ മണികണ്ഠൻ ആര്യനാട് നയിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷ പരിപാടികൾക്ക് ചാരുതയേകും.

തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഡിഎംഎസ് സെക്രട്ടറി ശ്രീ വിഎസ് സുരേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9818469215, 7503667247 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി

Advertisment