ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ പാലം-മംഗലാപുരി ശാഖയുടെ ഉൽഘാടനം വൈസ് പ്രസിഡൻ്റ് കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കേന്ദ്രക്കമ്മിറ്റി ഇൻ്റേണൽ ഓഡിറ്റർ കെവി ബാബു തുടങ്ങിയവർ പങ്കെടുത്തു.
ദ്വാരകാ ഏരിയ ചെയർമാൻ എസ് ഉണ്ണികൃഷ്ണൻ വരണാധികാരി ആയിരുന്നു. സാരഥികളായി ചെയർമാൻ ജയപ്രകാശ് പിഡി, വൈസ് ചെയർമാൻ അനിൽകുമാർ എസ്, സെക്രട്ടറി അനന്തകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറിമാർ ഫിലിപ്പ് പി വർഗീസ്, ഉണ്ണികൃഷ്ണ മേനോൻ, ട്രഷറർ രാജേഷ് കുമാർ, ജോയിന്റ് ട്രഷറർ ആർ മഹാദാസൻ, ഇന്റേണൽ ഓഡിറ്റർ സജീവ് വി എന്നിവരെയും വനിതാ വിഭാഗം കൺവീനറായി സീമ ജോളി, ജോയിന്‍റ് കൺവീനർമാരായി ഡെയ്‌സി സാബു, സിന്ധു ടിഎം എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ ജനറൽ കൗൺസിൽ / നിർവാഹക സമിതി അംഗങ്ങളായി അരുൺ നായർ, ശരത്, സിബിൻ സാബു, ഹരിഹരസുദൻ ടിവി, ഹരികുമാർ കെ, മനോജ് ജോസഫ്, ഗോപിനാഥൻ പിള്ള എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റിപ്പോര്‍ട്ട്: പി എൻ ഷാജി