ഡൽഹി: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളില്ലെന്ന പരാതിയ്ക്ക് താൽക്കാലിക ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ.
മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുബൈ എൽടിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തി (കൊച്ചുവേളി) ലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ സർവീസുകൾ. കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
ഡിസംബർ 19, 26, ജനുവരി 02, 09 തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക.
കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 21, 28, ജനുവരി 04, 11 തീയതികളിൽ വൈകിട്ട് 4:20 നാണ് മുബൈ എൽടിടിയിലേക്ക് ട്രെയിൻ പുറപ്പെടുക.