ഡല്‍ഹി: ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് കേരള നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ നേതൃത്വത്തിലാണ് കേരള നേതാക്കൾ വോട്ട് അഭ്യർഥിച്ച് എത്തിയത്.
ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ എല്ലാ പാർട്ടികൾക്കും ഓരോവോട്ടും അത്രമേൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ, ഓരോ സംസ്ഥാനത്തെ നേതാക്കളെയും ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചാണ് വോട്ട് ഉറപ്പിക്കുന്നത്.
മലയാളി വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിലായിരിക്കുമെന്ന ആത്മവിശ്വാസമാണ് സുധാകരൻ പങ്ക് വച്ചത്. കസ്തൂർബാ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് ദത്തിന് വോട്ട് അഭ്യർത്ഥിച്ചാണ് സുധാകരനും നേതാക്കളും എത്തിയത്.
എഐസിസി സൗത്ത് ഇന്ത്യൻ റീച്ച്മിഷൻ്റെ നേതൃത്വത്തിലാണ് കേരള നേതാക്കളെ ഉൾപ്പെടുത്തി കുടുംബസംഗമം സംഘടിപ്പിച്ചത്.
എസ്ഐഒഎം സംസ്ഥാന കോ-ഓർഡിനേറ്റർ സ്കറിയ തോമസ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ-എ വി നഗർ കോർഡിനേറ്റർമാരായ കെ.വി രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്‌മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്‌സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.