Advertisment

കസ്തൂർബാ നഗറിനെ ആവേശത്തിരയിലാഴ്‌ത്തി ഷാഫി പറമ്പിൽ ! ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കസ്തൂർബാ നഗർ അസംബ്ലി മണ്ഡലം സ്ഥാനാർഥി അഭിഷേക് ദത്തിൻ്റെ പ്രചാരണാർഥം ഷാഫി പറമ്പിൽ എംപി നയിച്ച ഭവന സന്ദർശന ക്യാംപെയ്ൻ വൻ വിജയമായി

New Update
shafi parambil mp election campaign

ഡല്‍ഹി: ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കസ്തൂർബാ നഗർ അസംബ്ലി മണ്ഡലം സ്ഥാനാർഥി അഭിഷേക് ദത്തിൻ്റെ പ്രചാരണാർഥം ഷാഫി പറമ്പിൽ എംപി നയിച്ച ഭവന സന്ദർശന ക്യാംപെയ്ൻ വൻ വിജയമായി. 

Advertisment

സ്ഥാനാർത്ഥി അഭിഷേക് ദത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ, വീട്ടമ്മമാർ, യുവാക്കൾ, കുട്ടികൾ തുടങ്ങി എല്ലാ പ്രായക്കാരും ക്യാംപെയ്നിൻ്റെ ഭാഗമായി. 

മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. കസ്തൂർബാ നഗറും ഡൽഹിയും കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നും ജനങ്ങൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.  

എസ്ഐഒഎം സംസ്ഥാന കോ-ഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തിരഞ്ഞെടുപ്പ് പ്രചാരണ കോർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ- എ വി നഗർ കോർഡിനേറ്റർമാരായ കെ.വി രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്‌മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്‌സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisment