ഡൽഹി മലയാളി അസോസിയേഷൻ ആശ്രം-ശ്രീനിവാസ്‌പുരി-കാലേഖാൻ-ജൂലൈനാ ശാഖ രജത ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര പരിപാടികളും 23 ന് ഡോ. അംബേദ്കര്‍ പാര്‍ക്കില്‍ നടക്കും

New Update
dma christmas newyear carnival

ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം-ശ്രീനിവാസ്‌പുരി-കാലേഖാൻ-ജൂലൈനാ ശാഖ രജത ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര പരിപാടികളും സംഘടിപ്പിക്കുന്നു. 

Advertisment

ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം ആരംഭിക്കും. ശാഖ ചെയർമാൻ ഷാജി എം അധ്യക്ഷത വഹിക്കും.നോർത്ത് ഡിസ്ട്രിക്ട് ഡിസിപി  നിതിൻ വത്സൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തുകയും.

ക്രിസ്മസ് സന്ദേശം ജസോള ഫൊറോന വികാരി റവ. ഫാ. ബാബു ആനിത്താനം നടത്തുകയും ചെയ്യും. ഹാരിസ് ബീരാൻ എംപി, റിട്ട.ജസ്റ്റിസ് കെജി ബാലകൃഷ്ണൻ, തർവീന്ദർ സിംഗ് മാർവ എംഎൽഎ ടി.പി ശ്രീനിവാസൻ ഐ എഫ് എസ്, ഫാ. ഷിജു ജോർജ്, നിഷ പുരുഷോത്തമൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖർ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേരും.

വൈകുന്നേരം അഞ്ചുമണി മുതൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.അംഗങ്ങളുടെ കരോൾ ഗാനാലാപനം, നൃത്തപരിപാടികൾ, ഫ്ലവേഴ്സ് ടിവിയിലെ 'ഇത് ഐറ്റം വേറെ ' ഫെയിം പൊടിയൻ കൊച്ചാട്ടനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ,ഡൽഹി 'ശ്രുതിലയ'യുടെ ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.

വൈകുന്നേരം 8 30ന് ക്രിസ്മസ് സ്നേഹവിരുന്നിനു ശേഷം പരിപാടികൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment